മൂന്നാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

മൂന്നാര്‍: മൂന്നാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ. എ രാജ എം എല്‍ എ നിര്‍മ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകം അനാശ്ചാദനം ചെയ്തു.
മൂന്നാറിലേയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 63.81 കോടി രൂപ ചെലവിലാണിപ്പോള്‍ മൂന്നാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണത്തിന് ലക്ഷ്യമിട്ടിട്ടുള്ളത്.
ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ മൂന്നാര്‍ മേഖലയിലെ ആളുകള്‍ക്കും തൊഴിലാളികള്‍ക്കും മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും മികച്ച ചികിത്സ ഉറപ്പ് നല്‍കുന്നതിന് സാധിക്കും. ദേവികുളം ആര്‍.ഡി.ഒ ഓഫീസ് ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ദേവികുളം സബ് കലക്ടര്‍ വി എം ആര്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. സുരേഷ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ രാജേശ്വരി, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് കെ ശരണ്യ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ആര്‍ ഈശ്വന്‍, സി നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം റീന മുത്തുകുമാര്‍, ദേവികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത് ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



