Latest NewsLocal news

ഓണം സേഫാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്


ഓണക്കാലം സുരക്ഷിതമാക്കാന്‍ വിവിധ പദ്ധതികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
സുരക്ഷിത ആഹാരത്തിലൂടെ സമൃദ്ധമായ ഓണാഘോഷത്തിലേക്ക് എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിക്കുന്ന പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 28 രാവിലെ 9.30 ന് തടിയമ്പാട് ഇടുക്കി കാസില്‍ ഹോട്ടലില്‍ റോയി കെ പൗലോസ് എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് ഭക്ഷ്യഉല്‍പ്പാദകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിക്കും.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പീരുമേട് സര്‍ക്കിളില്‍ വിവിധ നിയമലംഘനത്തിന് 25 പേരില്‍ നിന്നായി 81000 രൂപാ പിഴ ചുമത്തി. ഇടുക്കി ജില്ലയിലെ ഷാപ്പ് ജീവനക്കാര്‍ക്കും, ലൈസന്‍സ് ഉടമകള്‍ക്കുമായി കമ്പളിക്കണ്ടത്ത് ഫോസ്ടാക് പരിശീലനം നടത്തി.

ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിന് കാന്തല്ലൂര്‍ പഞ്ചായത്ത് കോവില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന രാജു വെജിറ്റബിള്‍സ് & ചിക്കന്‍ സെന്റര്‍ എന്ന സ്ഥാപനം ശുചിത്വ നിലവാരം ഉറപ്പാക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. ആകെ 40 പരിശോധനകള്‍ നടത്തി. രണ്ട് സ്‌കൂളുകളിലും ഒരു വൃദ്ധസദനത്തിലും പരിശോധന നടത്തി. എട്ട് തിരുത്തല്‍ നോട്ടീസുകളും മൂന്ന്  കോംമ്പൌണ്ടിംഗ് നോട്ടീസുകളും നല്‍കി. എട്ട് സര്‍വേയലന്‍സ് സാമ്പിളുകളുടെ 17 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!