
ഖത്തറിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) 2021 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിക്കുകയാണ്.സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2001-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലുള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. 2014 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ ലോക വ്യാപാര സംഘടനയിലെ (WTO) ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സംഘത്തില്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചു. 2017 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയില്‍ ഇന്ത്യയുടെ കോണ്‍സല്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്



