KeralaLatest NewsLocal news

മൂന്നാർ പഞ്ചായത്തിൻ്റെ മാലിന്യപ്ലാൻ്റിൽ തീ പിടുത്തം

മൂന്നാർ: നല്ലതണ്ണി കല്ലാറിലുള്ള മൂന്നാർ പഞ്ചായത്തിൻ്റെ മാലിന്യ പരിപാലന പ്ലാൻ്റിലാണ് ഇന്നലെ വൈകുന്നേരത്തോടെ തീ പിടുത്തമുണ്ടായത്. വളരെ പെട്ടന്ന് തീ ആളിപടർന്നു. പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം എത്തിച്ച് സംസ്ക്കരിക്കുന്ന പ്ലാൻ്റിലാണ് തീ പടർന്നത്. തീ പിടുത്തത്തിൽ പ്ലാൻ്റിലെ ചില സാധന സാമഗ്രികളടക്കം കത്തിനശിച്ചതായാണ് വിവരം.

പ്ലാൻ്റിൻ്റെ ഭാഗമായി സ്ഥാപിച്ചിരുന്ന സോളാർ സംവിധാനത്തിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ചതിൽ നിന്നുണ്ടായ തീയാണ് അഗ്നി ബാധക്കിട വരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ യഥാർത്ഥ കാരണം ഇതു തന്നെയാണോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതായി ഉണ്ട്. തീ പടർന്നതോടെ മൂന്നാറിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി തീയണക്കാനുള്ള നീക്കമാരംഭിച്ചു.

അടിമാലിയിൽ നിന്നടക്കം കൂടുതൽ അഗ്നി രക്ഷാ യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമം വേഗത്തിലാക്കി. രാത്രിയോടെ തീ നിയന്ത്രണ വിധേയമാക്കി. പ്ലാസ്റ്റിക് മാലിന്യമടക്കം പ്ലാൻ്റിൻ്റെ പരസരത്തുണ്ടായിരുന്നത് തീ കൂടുതൽ വേഗത്തിൽ ആളിപ്പടരാൻ ഇടവരുത്തി. തീ പിടുത്തത്തെ തുടർന്ന് പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നു. തീ പിടുത്തതിൻ്റെ കാരണം, വ്യാപ്തി, നാശനഷ്ടക്കണക്ക് എന്നിവ തുടർ പരിശോധനകൾക്ക് ശേഷം മാത്രമെ പൂർണ്ണതോതിൽ നിജപ്പെടുത്താനാകു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!