CrimeKeralaLatest NewsLocal news
40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ.

വിവിധ ജില്ലകളിലായി 40-ലധികം കേസുകളിൽ പ്രതിയായ രാജാക്കാട് ബൈസൺവാലി, വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (38) ആണ് പിടിയിലായത്. ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.
ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ്-ന്റെ നിർദ്ദേശം പ്രകാരം
അന്വേഷിച്ചതിൽ പ്രതി വഴക്കുളം ഭാഗത്ത് ഉണ്ടെന്ന് അറിവാകുകയും തുടർന്ന് തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ വിജേഷ്, ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ)എന്നിവർ ചേർന്ന് 29.04.26 തിയതി വാഴക്കുളത്തെ പ്രതിയുടെ വീട്ടിൽ നിന്നും വാഴക്കുളം പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.



