KeralaLatest News

ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയയ്ക്ക് വിജയം. 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ഫാത്തിമ തെഹലിയയ്ക്ക് 81429 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്‍ണന് 76342 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എം മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടി.ലീഗിൻ്റെ ആദ്യ വനിതാ എംഎൽഎ എന്ന് നിലയിൽ നിയോഗമായി കാണുന്നുവെന്ന് ഫാത്തിമ തഹ്ലിയ പ്രതികരിച്ചു. സർക്കാരിൻ്റെ അധികാര മോഹത്തിനുള്ള തിരിച്ചടി. പേരാമ്പ്രയിലേത് വർഗീയ പ്രചരണങ്ങൾക്കെതിരായ തിരിച്ചടി. പേരാമ്പ്ര മതേതര മണ്‌ഡലം. ലീഗിൻ്റെ ആദ്യ MLA എന്ന നിലയിൽ വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു.

രണ്ടു വനിതകളാണ് ഇത്തവണ മു‌സ്‌ലിം ലീഗിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടിയത് – കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയും. ചരിത്രജയം നേടിയതോടെ, ലീഗിനു ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളിലൊന്നിലും പാർട്ടിയിലെ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച് തഹ്‌ലിയ എത്തുമോ എന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.വാശിയേറിയ പോരാട്ടമായിരുന്നു ഇക്കുറി പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ ദൃശ്യമായത്. വികസത്തിനു പുറമെ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ മണ്ഡലം കൂടിയാണിത്. മാത്രമല്ല ലീഗ് സ്ഥാനാർഥി ഫാത്തിമാ തഹ്ലിയക്കെതിരെ നടന്ന അനൗൺസ്മെൻറ് വിവാദവും, അതിൻ മേൽ ലീഗും സിപിഐഎമും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളും ഇക്കുറി മണ്ഡലത്തിൽ കാര്യമായ ചർച്ചക്ക് ഇടം വെച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!