വാണിജ്യ സിലിണ്ടർ വില വർധന : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരം അടിമാലി, മൂന്നാർ മേഖലകളിൽ പൂർണ്ണം

അടിമാലി : വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ ഉടമകള്‍ പണിമുടക്കിയത്. ഹോട്ടൽ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളും ബേക്കറികളും അടച്ചിട്ടായിരുന്നു പ്രതിഷേധം. ഹോട്ടൽ സമരം അടിമാലി, മൂന്നാർ മേഖലകളിൽ പൂർണ്ണമായിരുന്നു. അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളും ബേക്കറികളും പൂർണ്ണമായി അടഞ്ഞ് കിടന്നു. സ്ഥിരമായി ഭക്ഷണത്തിന് ഹോട്ടലുകളെ ആശ്രയിച്ചിരുന്നവർ പ്രതിസന്ധിയിലായി.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതോടെയാണ് ഹോട്ടൽ ഉടമകൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഹോട്ടല്‍ മേഖലക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടക്കുകയും ചെയ്തു.
പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് വാണിജ്യ സിലിണ്ടറിന് കുത്തനെ വില ഉയർന്ന് പുതിയ പ്രതിസന്ധി രൂപം കൊണ്ടത്.
നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത്.
ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയെയൊക്കെ ഈ വില വര്‍ധന സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രതിഷേധ മറിയിച്ച് ഹോട്ടൽ സംഘടന ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച് സമരത്തിന് ആഹ്വാനം ചെയ്തത്.



