CrimeKeralaLatest NewsLocal news

കട്ടപ്പനയിൽ കൊല്ലം സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

ഇടുക്കി : കട്ടപ്പനയിൽ കൊല്ലം സ്വദേശിയായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി പ്രശാന്തന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളോടൊപ്പം ജോലി ചെയ്തിരുന്ന തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും കട്ടപ്പനയിലും പരിസരങ്ങളിലുമായി ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽപ്പന നടത്തി വരുന്നവർ ആയിരുന്നു. മദ്യലഹരിയിലുണ്ടായ തർക്കം ആണ് കൊലപാതകത്തിന് കാരണം എന്നാണ് വിലയിരുത്തൽ .സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!