Education and careerKeralaLatest NewsLocal news

ജില്ലാതല പ്രവേശനോത്സവം ജൂൺ 1ന് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ

ഇടുക്കി : ഈ അദ്ധ്യയന വർഷത്തെ ഇടുക്കി ജില്ലാതല പ്രവേശനോത്സവം ജൂൺ 1ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ നടക്കും. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്‌റ്റീഫൻ അധ്യക്ഷത വഹിക്കും. സേനാപതി വേണു എം. എൽ. എ മുഖ്യപ്രഭാഷണം നടത്തും. പഠന ഉപകരണങ്ങൾ റോയി. കെ. പൗലോസ്‌ എം.എൽ.എ വിതരണം ചെയ്യും. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പ്രവേശനോത്സവ സന്ദേശം നൽകും. എം. എൽ. എമാരായ എഫ്. രാജ, സിറിയക് തോമസ്‌,.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റി.എസ്. സിദ്ധിഖ്,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബാലസിങ്,

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ.രജനി,

ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി റെജി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്,വൈസ് പ്രസിഡൻ്റ് റെജി ഇലിപ്പുലിക്കാട്ട്,കട്ടപ്പന നഗരസഭാംഗം സി.എസ്. സ്റ്റെഫി, ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി. സി, ഇടുക്കി ഡി.പി.സി. എസ്.എസ്. കെ. ആൻ്റ് വിദ്യാകിരണം ജില്ലാ കോ.ഓഡിനേറ്റർ കെ.എ. ബിനുമോൻ,എസ്. വി.എച്ച്.എസ്.സി. അസി. ഡയറക്‌ടർ ഡി. മനു,കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കെ.വി.ആൻസൻ ജോസഫ്, ആർ.ഡി.ഡി. ജില്ലാ കോ.ഓഡിനേറ്റർ സിബിച്ചൻ തോമസ്,ഡയറ്റ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഗീതു ജി.നായർ,

സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ,

തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!