KeralaLatest NewsLocal news

കൊളുക്കുമലയിൽ നിന്ന് 700 അടി താഴ്ചയിലേക്ക് ചാടിയ ചെന്നൈ സ്വദേശിക്ക് ദാരുണാന്ത്യം

മൂന്നാർ :വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയിൽ നിന്ന് 700 അടി താഴ്ചയിലേക്ക് ചാടി ചെന്നൈ സ്വദേശിയായ യുവാവ് ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. 15 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ദ്രാവിനേഷ് മൂന്നാറിലെത്തിയത്. ഇയാൾ പ്രണയനൈരാശ്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നതായാണ് വിവരം.

സുഹൃത്തുക്കൾ നോക്കിനിൽക്കെ, അപ്രതീക്ഷിതമായി കൊക്കയിലേക്ക് ചാടുകയായിരുന്നു. അപകടവിവരം ലഭിച്ചതിനെ തുടർന്ന് മൂന്നാർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കുത്തനെയുള്ള ഇറക്കവും അതീവ അപകടഭീഷണിയുള്ള താഴ്ചയും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, അഗ്നിശമനസേനാംഗങ്ങൾ വടം കെട്ടി താഴേക്ക് ഇറങ്ങി, 700 അടി താഴെയായിരുന്ന മൃതദേഹം മുകളിലെത്തിച്ചു ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റും .പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!