KeralaLatest NewsLocal news

അടിമാലി മേഖലയിലെ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. .

അടിമാലി : അടിമാലി മേഖലയിൽ വിവിധ വിദ്യാലയങ്ങളിലടക്കം വിപുലമായ പരിസ്ഥിതി ദിനാഘോഷമാണ് നടന്നത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീലും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസും നടന്നു. അടിമാലി സർക്കാർ ഹൈസ്ക്കൂളിൽ നടന്ന പരിസ്ഥിതി ദിന ആഘോഷം പരിസ്ഥിതി പ്രവർത്തകനും ഗ്രീൻകെയർ കേരള ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ ബുൾബേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് സി എസ് സുധീഷ് അധ്യക്ഷത വഹിച്ചു. ഗ്രീൻ കെയർ കേരള ജില്ലാ കോഡിനേറ്റർ പോൾ ദേവസ്യ പരിസര ശുചീകരണ സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ പ്രേമ സാഗർ പുതുക്കോടൻ, ജിജോ എം തോമസ്, ഡോക്ടർ സി വി സാബുജി, സുനേന എം തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി ദിന ആഘോഷത്തിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!