CrimeKeralaLatest NewsLocal news

അടിമാലി ഇരുമ്പുപാലത്ത് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവം : പ്രതിഷേധവുമായി ആദിവാസി മുതുവാൻ സമുദായ സഭ രംഗത്ത്.

അടിമാലി : ഇന്നലെ വൈകുന്നേരമായിരുന്നു ഇരുമ്പുപാലം ചില്ലിത്തോട് ജംഗ്ഷനിൽ പഠിക്കപ്പ് സ്വദേശിയായ രമേശ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. ഈ സംഭവത്തിലാണ് ആദിവാസി മുതുവാൻ സമുദായ സഭ അടിമാലി കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. മരിച്ച രമേശിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റുവാങ്ങില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നു സമരക്കാർ ആരോപിച്ചു .

ടച്ച് വെട്ടുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതും പുനസ്ഥാപിക്കുന്നതും കെഎസ്ഇബി ഉദ്യോഗസ്ഥരാണ് . സംഭവ സമയത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ നോക്കി നിൽക്കുകയായിരുന്നുവെന്നും ഇതുമൂലമാണ് അപകടം സംഭവിച്ചതെന്നുമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കില്ലന്നും സമര അനുകൂലികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!