അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ എൽ.കെ.ജി. വിദ്യാർത്ഥികൾക്കായുള്ള വിദ്യാരംഭ ചടങ്ങ് നടന്നു.

അടിമാലി : അക്ഷര ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തി അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിൽ വിദ്യാരംഭ ചടങ്ങ് നടന്നു. പുതിയതായി സ്കൂളിലേക്ക് എത്തിയ എൽകെജി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള വിദ്യാരംഭ ചടങ്ങാണ് സ്കൂൾ അങ്കണത്തിൽ നടന്നത്. സ്കൂൾ മാനേജർ ഫാ കുര്യൻ പുത്തൻപുരയ്ക്കൽ വിദ്യാരംഭം ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ എത്തിയ കുരുന്നുകൾക്ക് ആദ്യ അക്ഷരം പകർന്നു നൽകി കൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ മാനേജർ ഫാ.കുര്യൻ പുത്തൻപുരയ്ക്കൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.രാജേഷ് ജോർജ് , സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജിയോ കോക്കണ്ടത്തിൽ, ഫാ. സണ്ണി മുണ്ടുനടയിൽ, ഫാ. ഓസ്റ്റിൻ കളപ്പുരയ്ക്കൽ എന്നിവരാണ് ആദ്യാക്ഷരം പകർന്നു നൽകിയത് . കിൻഡർ ഗാർഡനിലെ അധ്യാപകർ തിരി തെളിയിക്കുന്ന ചടങ്ങും നടന്നു. കെ ജി കോഡിനേറ്റർ നീന ജീൻജോ, സ്കൂൾ അധ്യാപകർ, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .



