പെൻഷൻ പ്രായം വർധിപ്പിച്ചാൽ കേരളം സ്ഥാപിക്കുന്ന സമരത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകും: വി.കെ സനോജ്

അടിമാലി: പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ കേരളം സ്തംഭിക്കുന്ന സമരത്തിന് ഡി.വൈഎഫ് ഐ നേതൃത്വം നൽകും,
തെരഞ്ഞെടുപ്പ് തോൽവിയുണ്ടായി എന്നതിനാൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് മങ്ങൽ ഏറ്റിട്ടില്ലന്ന് വി കെ സനോജ്. അടിമാലിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അരാഷ്ട്രീയ നിലപാടാണ് വി ഡി സതീശന്റേത്. അമേരിക്ക കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന ഭരണാധികാരികളായി രാജ്യത്തെ ബിജെപി ഭരണാധികാരികൾ മാറി.
വികസനം കൊണ്ടുവന്നാൽ മാത്രം തെരഞ്ഞെടു പ്പിൽ ജയിക്കാമെന്ന് ധരിക്കരുത്. ജാതിബോധം തിരികെ പിടിക്കാനുള്ള സ്വത്വബോധത്തിലേക്ക് ജനങ്ങളെ മാറ്റുകയാണ് വർഗീയ ശക്തികൾ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘപരിവാറീന് അടിയറവ് വയ്ക്കുകയാണ് യുഡിഎഫ് സർക്കാർ. മോഡിഫിക്കേഷനല്ല മോദിഫിക്കേഷനാണ് സതീശൻ നടത്തുന്നത്. ആരോഗ്യമേഖല തകരുകയാണ്. നിപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ പാളി. രണ്ട് ഭരണങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങൾക്ക് മനസിലായി. പെൻഷൻ പ്രായം വർദ്ധി പ്പിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് എസ് സുധീഷ് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം ഷാജർ, ആർ രാഹുൽ, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം, എം വിജിൻ എന്നിവർ
വൈകിട്ട് 6 ന് സമ്മേളന നഗറിൽ പൂർവ്വകാല നേതൃസംഗമം സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. തിങ്കൾ രാവിലെ പ്രതിനിധി സമ്മേളനം തുടരും. ചർച്ചകൾക്ക് മറുപടി. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് 3 ന് പതിനായിരം യുവജനങ്ങൾ അണിനിരക്കുന്ന പ്രകടനം കാംകോ ജംഗ്ഷനിൽ നിന്നും ആരംഭിക്കും. സീതാറാം യച്ചൂരി നഗറിൽ മാർക്കറ്റ് ജംഗ്ഷൻ ) പൊതു സമ്മേളനം മുൻ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, സ്വാഗതസംഘം ചെയർമാൻ കെ വി ശശി തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു.



