KeralaLatest NewsLocal news
മികവ് 2026: എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

യൂത്ത് കോൺഗ്രസ് കുഞ്ചിതണ്ണി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് എ സ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. മികവ് 2026 എന്ന പേരിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ജോബി ചെമ്മല ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗുണശേഖരൻ രാജൻ അധ്യക്ഷൻ ആയ പരിപാടിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് വര്ഗീസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ രഞ്ജിത്ത് രാജീവ്,കെ എൻ സജീവ് തുളസി ഭായ്, തോമസ് നിരവതുപറമ്പിൽ ബെന്നി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ ഡോണി, ടോംജോ,ആൽഫിൻ ഷോബിൻ തുടങ്ങിയവർ നേതൃതം കൊടുത്തു.



