
വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളില്‍ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കും. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, മാങ്കുളം, അടിമാലി പഞ്ചായത്തുകളില്‍ വനം, കൃഷി, പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകളും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അടിമാലി, മാങ്കുളം പഞ്ചായത്തുകളിലായി 60 ഏക്കര്‍ സ്ഥലം കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. കൃഷി ചെയ്യാന്‍ കഴിയുന്ന വിളകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം നല്കി. ഔഷധ സസ്യകൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും.



