അടിമാലി മണ്ണിടിച്ചിൽ: സമരം നടത്തി വരുന്ന കുടുംബങ്ങളെ ഡീൻ കുര്യാക്കോ സ് എംപി സന്ദർശിച്ചു.

അടിമാലി : ദേശീയപാത 85ലെ നിർമാണ ജോലികളുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിലിൽ പുനരധിവാസം ആവശ്യപ്പെട്ട് അടിമാലി പഞ്ചായത്ത് ഓഫിസ് പടിക്കൽ സമരം നടത്തിവരുന്ന കുടുംബങ്ങളെ ഡീൻ കുര്യാക്കോ സ് എംപി സന്ദർശിച്ചു. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് നൽകുന്ന 10 ലക്ഷം രൂപ വീതമുള്ള ധനസഹായം 17 കുടുംബങ്ങൾക്ക് കൂടി നൽകുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പുനരധിവാസ പാക്കേജ് ഉടൻ ഉണ്ടാകുമെന്നും എം പി സമരം നടത്തുന്ന കുടുംബങ്ങളെ അറിയിച്ചു.
മുൻ സർക്കാർ കഴിഞ്ഞ മാർച്ച് ആദ്യവാരം ദുരിത ബാധിതർക്കുള്ള ധന സഹായ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും പണം നൽകാൻ കൂട്ടാക്കിയിരുന്നില്ല. ഒരാഴ്‌ച മുൻപാണ് സഹായം നൽകി ത്തുടങ്ങിയത്. അന്നത്തെ ദുരിതാശ്വാസ പാക്കേജിൽ വീടുകൾ ഭാഗികമായി തകർന്നവർക്കു കൂടി 10 ലക്ഷം വീതമുള്ള ധനസ ഹായം ഉൾപ്പെടുത്താൻ കൂട്ടാക്കാതെ വന്നതാണ് ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സങ്കീർണ മാക്കിയതെന്നും എംപി പറഞ്ഞു.
17 കുടുംബങ്ങളെ കൂടി ഉൾ പ്പെടുത്തിയുള്ള ദുരിതാശ്വാസ പാക്കേജ് അനുഭാവപൂർവം പരി ഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിൽ സമ രം അവസാനിപ്പിക്കാൻ ദുരിത ബാധിതർ തയാറാകണമെന്ന് എംപി ആവശ്യപ്പെട്ടു. എന്നാൽ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് ദുരിതബാധിതർ.



