സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രം; ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ്; മുഖ്യമന്ത്രി

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന് പരാതി ഉണ്ടെന്നത് മാധ്യമവാര്‍ത്ത മാത്രമെന്നും ശിപാര്‍ശ നല്‍കിയത് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയെന്നുമാണ് വിശദീകരണം. കെഎസ്‌യു ലോ കോളജ് യൂണിറ്റ് കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി.
ഒന്ന് ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ ആയിരുന്നു. മറ്റൊരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ എബിവിപി ആയിരുന്നു എന്നുള്ളതാണ് രണ്ട് പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പരാതി പറയുന്നുവെന്നാണ് നിങ്ങള്‍ പല മാധ്യമങ്ങളും പറഞ്ഞത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ലോയേഴ്സ് കോണ്‍ഗ്രസാണ് വിവാദമായ രണ്ട് പേരുകളും ശിപാര്‍ശ ചെയ്തത്.
അവരുടെ പശ്ചാത്തലം പരിശോധിച്ചാണ് നിയമിച്ചത്. അവര്‍ രണ്ട് പേരും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ലോയര്‍മാരാണ്. കെഎസ്‌യു ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും നല്‍കിയിട്ടില്ല. തിരുവനന്തപുരം ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണോ ഗവണ്‍മെന്റ് പ്ലീഡറെ തീരുമാനിക്കുന്നത്. അവര്‍ക്കെന്താ ഗവണ്‍മെന്റ് പ്ലീഡറെ നിയമിക്കുന്നതില്‍ കാര്യം- മുഖ്യമന്ത്രി ചോദിച്ചു



