Latest NewsLocal news

അടിമാലി ടൗണിലെ ഡിവൈഡർ നിർമാണത്തിൽ ആശങ്ക: നാളെ പഞ്ചായത്ത് ഓഫിസിൽ യോഗം ചേരും.

അടിമാലി : അടിമാലി ദേശീയപാത 85ൽ അടിമാലി ടൗൺ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ഡിവൈഡർ നിർമാണത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന തിനായി നാളെ പഞ്ചായത്ത് ഓഫിസിൽ യോഗം ചേരും. അമ്പലപ്പടി വില്ലേജ് റോഡിൽ നിന്ന് ഗവ. ഹൈസ്കൂൾ പരിസരം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് ഡിവൈഡർ സ്ഥാപിക്കുന്നത്. കാംകോ ജംക്ഷനിൽ നിന്നാണ് നിർമാണ ജോലികൾ ആരംഭിച്ചിരിക്കുന്നത്.

എന്നാൽ കാംകോ ജംക്‌ഷനിൽ നിന്ന് വില്ലേജ് റോഡു വരെ ഡിവൈഡർ നീട്ടിയാൽ ഇവിടെ വാഹനങ്ങൾക്ക് യു-ടേൺ എടു ക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനും സൗകര്യം ഉണ്ടാകില്ല എന്നതാണ് ജനങ്ങളിൽ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.

ദേശീയ പാതയിലേക്ക് ഇരുവശത്തു നിന്നുള്ള രണ്ട് റോഡുകൾ സംഗമി ക്കുന്ന കവലയാണ് കാംകോ. ഇവിടെ യു-ടേൺ എടുക്കുന്നതിനും കാൽനട യാത്രക്കാർക്ക് പാത മുറിച്ചു കടക്കുന്നതിനുമുള്ള സൗകര്യം വേണമെന്ന ആവശ്യത്തിന്മേൽ ആണ് 16ന് 3 മണിക്ക് പഞ്ചായത്ത് ഓഫിസിൽ ഡീൻ കുര്യാക്കോസ് എംപി, എഫ് രാജ എംഎൽഎ, എൻഎ ച്ച്എഐ പ്രോജക്ട് ഓഫിസർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!