Latest NewsLocal news

നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമ്മാണ തടസ്സം നീക്കിയ ഉത്തരവ് : പിന്നിൽ വി.ഡി സതീശൻ സർക്കാരിന്റെ ഇച്ഛാശക്തിയും ജില്ലയിലെ മലയോര ജനതയോടുള്ള കരുതലുമെന്ന് ഡീൻ കുര്യക്കോസ് എംപി

അടിമാലി : യുഡിഎഫിന്റെ നേതൃത്വത്തിലുള്ള വി.ഡി സതീശൻ സർക്കാരിന്റെ ഇച്ഛാശക്തിയും ജില്ലയിലെ മലയോര ജനതയോടുള്ള കരുതലുമാണ് ദേശീയപാതയിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തടസ്സപ്പെട്ടു കിടന്നിരുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള ദൂരത്തിലെ നിർമ്മാണ തടസ്സം ഒഴിവാക്കാൻ സാഹചര്യം ഒരുക്കിയതെന്ന് ഡീൻ കുര്യാക്കോസ് എം പി. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിൽ നിലനിന്നിരുന്ന നിർമ്മാണത്തിനുള്ള നിയമ തടസ്സങ്ങൾ ഒഴിവാക്കിയ വി ഡി സതീശൻ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അടിമാലിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ദേശീയപാത വിഷയത്തിൽ മുൻ സർക്കാർ കൈകൊണ്ട് അനാവശ്യ ഇടപെടലുകൾക്കും നിലപാടുകൾക്കും എതിരെ വ്യത്യസ്ത കാഴ്ചപ്പാടുകളും രാഷ്ട്രീയ ചിന്തകളും ഉള്ള ഒട്ടേറെ സംഘടനകൾ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ അണിനിരന്നതിനുള്ള ശക്തമായ പ്രതിഷേധമാണ് വി ഡി സതീശൻ സർക്കാരിന്റെ ഇച്ഛാശക്തി ഫലം കണ്ടിരിക്കുന്നത് .

വി. ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ കർഷക കോൺക്ലേവിൽ ലഭിച്ച കർഷകർ ഉൾപ്പെടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഒന്നൊന്നായി പരിഹാരം കാണുന്നതിന്റെ തുടക്കമാണ് ദേശീയപാതയിലെ നിർമ്മാണ തടസ്സം ഒഴിവാക്കിയ സുപ്രധാനം നടപടി . ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പട്ടയപ്രശ്നം നിർമ്മാണ നിരോധനം തുടങ്ങിയ എല്ലാ വിഷയങ്ങളും സമയബന്ധിതമായ പരിഹാരം യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും എംപി പറഞ്ഞു.

ദേവികുളം എംഎൽഎ എഫ് രാജ , പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ്, ദേശീയപാത സംരക്ഷണ സമിതി ചെയർമാൻ പി എം ബേബി, ജനറൽ കൺവീനർ റസാഖ് ചൂരവേലി, എന്നിവർ പ്രകടനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!