Latest NewsLocal news

അടിമാലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതി ദിനം ആചരിച്ചു.

അടിമാലി :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അടിമാലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതി ദിനം ആചരിച്ചു. അടിമാലി കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് പി വി സ്കറിയ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമ്മേളനത്തിന് ശേഷം പുഷ്പാർച്ചനയും നടന്നു. സ്മൃതിദിനത്തിന്റെ ഭാഗമായി അടിമാലി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കായി ദേവികുളം എംഎൽഎ എഫ് രാജയുടെ നേതൃത്വത്തിൽ അന്നദാനവും നടത്തി. അനുസ്മരണ യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ബാബു പി കുര്യാക്കോസ് , ടി എം സിദ്ദിഖ് , മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വർഗീസ് , പിആർ സലിംകുമാർ , മോഹനൻ നായർ , ജോൺസി ഐസക്ക്, പോൾ മാത്യു,മിനി ബിജു തുടങ്ങിയവർ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!