CrimeLatest NewsLocal news

റിസോർട്ടിൽ നിന്നും കാർ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ


റിസോർട്ടിൽ നിന്നും കാർ മോഷണം ചെയ്ത് കടന്നു കളഞ്ഞ ജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സൈദ് മുഹമ്മദ് റഫീക്കിനെ(38)യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. ഗാപ്പ് റോഡിലുള്ള വ്യൂ മൂന്നാർ റിട്രീറ്റ് എന്ന റിസോർട്ടിലെ ഫ്രണ്ട് ഓഫീസ് മാനേജർ ആയി ജോലി ചെയ്തിരുന്ന ഇയാൾ പതിമൂന്നാം തീയതി രാത്രിയിൽ കമ്പനി വാഹനമായ സ്വിഫ്റ്റ് കാർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. മോഷണത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായിരുന്നില്ല.

മൂന്നാർ ഡി.വൈ.എസ്.പി. ചന്ദ്രകുമാർ. എസ് ൻറെ നിർദ്ദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയ ശാന്തൻപാറ പോലീസ് പതിനാറാം തീയതി വെളുപ്പിന് മധുരയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷണം പോയ കാർ ഇയാളുടെ കൈവശം നിന്നും കണ്ടെടുക്കുകയും ചെയ്തു. ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ. എസ്, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്.എം, രമേഷ്. ആർ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടി കാർ വീണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!