
മൂന്നാർ : റിസോർട്ടിൽ നിന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം. മുന്നാറിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. 32കാരനായ അസം സ്വദേശി സഞ്ചയ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. അഞ്ച് വർഷമായി റിസോർട്ടിലെ ജീവനക്കാരനായിരുന്നു സഞ്ചയ്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അറിയാതെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം . സംഭവത്തിൽ മുന്നാർ പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.



