KeralaLatest News

സ്ത്രീകളുടെ സുരക്ഷ ഉദ്ദേശിച്ച് പറഞ്ഞതാകാം’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ത്രീകളുടെ സുരക്ഷയാണ് കാന്തപുരം ഉദ്ദേശിച്ചതെന്നും ഈ കാലഘട്ടത്തില്‍ വേട്ടയാടപ്പെടുന്നത് സ്ത്രീകളാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.‘പണ്ഡിതോചിതമായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചതാണ്. അതിനപ്പുറത്ത് ഒന്നും പറയാനില്ല. വര്‍ത്തമാനകാലത്ത് സ്ത്രീകളാണ് ഏറെ വേട്ടയാടപ്പെടുന്നത്.

അതൊക്കെ ഉദ്ദ്യേശിച്ചുകൊണ്ടാകാം അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക. സാമൂഹ്യമായിട്ടുള്ള അവസ്ഥയെ പരാമര്‍ശിച്ച് പറഞ്ഞതാകാം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പറഞ്ഞതാകാം. സാമൂഹ്യമായ ഇത്തരം അവസ്ഥയില്‍ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമെന്നില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേര്‍ന്ന് നില്‍ക്കുക എന്നുള്ളതാണ് – അദ്ദേഹം പറഞ്ഞു.

മതപണ്ഡിതര്‍ അവരുടെ അഭിപ്രായം പറയുമെന്നും അതിനുള്ള സ്വാതന്ത്യം ഉണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്നും പ്രധാനമാണ്. സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ വിഷയത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. അച്ചടക്കം ഉണ്ടാകണം എന്ന നിലയ്ക്കായിരിക്കും കാന്തപുരം അഭിപ്രായം പറഞ്ഞത്. അച്ചടക്കം ഉണ്ടാകുക എന്നത് മതത്തിന്റെ ഭാഗമാണ്.

സ്ത്രീകള്‍ക്ക് ഉയരാനും, ശാക്തീകരണം ഉണ്ടാകാനും എല്ലാ സംഘടനയും ശ്രമിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രവര്‍ത്തിക്കാന്‍ ഇവിടെ അവസരമുണ്ട്. മതപണ്ഡിതര്‍ പറയുന്ന അഭിപ്രായം ഉള്‍ക്കൊള്ളുന്നവരും, തള്ളുന്നവരും ഉണ്ടാകും. ഒരു ജനാധിപത്യ രാജ്യത്ത് അതിനെല്ലാം ഉള്ള സ്വാതന്ത്ര്യമുണ്ട്. വിഷയം വിവാദമാക്കേണ്ടതില്ല. ഒരുപാട് വിശ്വാസങ്ങള്‍ ഉള്ള രാജ്യമാണ്. മതത്തിന്റെ നിര്‍ദേശം നല്‍കല്‍ പണ്ഡിതരുടെ ഉത്തരവാദിത്വമാണ്. അതായിരിക്കും കാന്തപുരം നിര്‍വഹിച്ചത് – അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!