
സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത അണു ബാധയെയും വൃക്ക സംബന്ധമായ അസുഖത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡോ. ഗൗതം ഭൻസാലിയുടെ നേതൃത്വത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ഗ്രാമമായ റാലെഗാവ് സിദ്ധിയിലെ തന്റെ സഹായികൾക്കൊപ്പം കാർഡിയാക് ആംബുലൻസിലാണ് അണ്ണാ ഹസാരെയെ ആശുപത്രിയിൽ എത്തിച്ചത്.
ഹസാരെയുടെ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, അതിനുശേഷം തുടർചികിത്സ സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ഡോ. ഭൻസാലി അറിയിച്ചു.2011-ലെ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ (India Against Corruption) പ്രസ്ഥാനത്തിലൂടെയാണ് ഹസാരെ ദേശീയതലത്തിൽ ശ്രദ്ധേയനായത്. അതിനുമുമ്പ് തന്നെ, സാമൂഹിക സേവനരംഗത്തും അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലും മഹാരാഷ്ട്രയിലുടനീളം അദ്ദേഹം അറിയപ്പെട്ടിരുന്നു.



