HealthKeralaLatest News

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ടുവരില്ല; മന്ത്രി കെ മുരളീധരൻ

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തിരികെ കൊണ്ടുവരില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. അങ്ങനെ ഒരു നീക്കം ഇതുവരെയില്ല. ഡോക്ടർമാർ വന്ന് കണ്ടപ്പോഴും അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചില്ല. പെൻഷനേഴ്സ് ലീഗ് തന്നുവെന്ന് പറയുന്ന നിവേദനം ശ്രദ്ധയിൽ പെട്ടിട്ടില്ല . വീടുകളിൽ നിന്നുള്ള ചികിത്സയിൽ ദോഷഫലങ്ങൾ ഉള്ളത് കൊണ്ടാണ് അന്നത് നിർത്തലാക്കിയത് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

KGMCTA, KGMFA, KGMPGTA തുടങ്ങിയ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനകളുമായി ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അദ്ദേഹത്തിൻറെ ചേമ്പറിൽ പ്രാഥമിക ചർച്ച നടത്തിയിരുന്നു. എന്നാൽ ട്വൻ്റിഫോർ വാർത്തയെ തള്ളിയാണ് ആരോഗ്യ മന്ത്രി രംഗത്തെത്തിയത്.എന്നാൽ മന്ത്രി അറിയാതെ വകുപ്പ് നടത്തിയ നീക്കം ട്വൻ്റിഫോർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

ജനറൽ ആശുപത്രികളിലെയും മെഡിക്കൽ കോളജുകളിലെയും വിദഗ്ധ ഡോക്ടർമാരെ അവരുടെ ഒഴിവ് സമയങ്ങളിൽ ചെറിയ തുക വാങ്ങി രോഗികളെ പരിശോധിക്കുന്ന കാര്യം പരിഗണിക്കമെന്ന പെൻഷനേഴ്സ് ലീഗിൻ്റെ നിവേദനം സർക്കാറിന് ലഭിക്കുന്നത് ഇക്കൊല്ലം ഫെബ്രുവരി 23നാണ്.സംഘടനയുടെ സെക്രട്ടറികളിൽ ഒരാളായ എം എം ഷാജഹാന്റെ നിവേദനം പരിഗണിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിക്കൊണ്ട് ഉത്തരവു പുറത്തിറങ്ങുന്നത് ജൂലൈ 27ന്.

കെ മുരളീധരൻ ആരോഗ്യ വകുപ്പ് മന്ത്രി ആയതിനുശേഷം. ഈ വിഷയം പരിഗണിക്കുന്നതിന് മെഡിക്കൽ കോളജ് സംഘടന പ്രതിനിധികളുടെ യോഗം ഇന്ന് ചേരണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കുന്നത് ഇന്നലെയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!