KeralaLatest News
ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക; സമഗ്രമായ സുരക്ഷ അവലോകനം വേണം, മുഖ്യമന്ത്രി

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തെ ദേശീയ പാത പദ്ധതികളിൽ സമഗ്രമായ സുരക്ഷ അവലോകനം വേണം. ഇതിന് മുൻഗണന നൽകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെടും. ആശങ്ക നാഷണൽ ഹൈവേ അതോറിറ്റിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൃശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. റോഡ് നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെയും, അനധികൃതമായി ലോറികൾ പാർക്ക് ചെയ്യുന്നതിനെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. വാഹനാപകടത്തിൽ ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്



