ഇടുക്കിയില്‍ സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന പ്രതിയും മരിച്ചു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനി തങ്കമ്മ(82) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആക്രമണത്തിനിടെ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സാമ്പത്തിക തർക്കങ്ങളെ തുടർന്നാണ് സഹോദരപുത്രനായ സുകുമാരനെ തങ്കമ്മ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 25ന് വൈകിട്ടായിരുന്നു സംഭവം. തങ്കമ്മയുടെ സ്വര്‍ണം പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തങ്കമ്മ രണ്ടാഴ്ച മുൻപ് സുകുമാരന്റെ വീട്ടിലെത്തിയിരുന്നു. സ്വർണം പണയംവച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സുകുമാരന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് സുകുമാരന്റെ ഉള്ളില്‍ എത്തിയതിനെ തുടർന്ന് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റാണ് സുകുമാരൻ മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.



