KeralaLatest NewsLocal news

മൂന്നാര്‍ ജി എച്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു

മൂന്നാര്‍: മൂന്നാര്‍ ടൗണില്‍ നിന്നും ജി എച്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അഡ്വ.എ രാജ എം എല്‍ എ പറഞ്ഞു. മൂന്നാര്‍ ടൗണില്‍ നിന്നും ജി എച്ച് ആശുപത്രിയിലേക്ക് പോകുന്ന റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രോഗികളുമായുള്ള ആംബലന്‍സുകളടക്കം കടന്നു പോകുന്ന റോഡിന്റെ നവീകരണ ജോലികള്‍ നടത്തണമെന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

ആവശ്യങ്ങള്‍ക്കൊടുവിലാണിപ്പോള്‍ റോഡിന്റെ നവീകരണത്തിന് വഴിയൊരുങ്ങിയിട്ടുള്ളത്.എം എല്‍ എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും ബ്ബോക്ക് പഞ്ചായത്ത് ഫണ്ടും ചിലവഴിച്ചാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. ആകെ 40 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിക്കുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്രാക്ലേശത്തിന് പരിഹാരമാകും. റോഡിന്റെ നിര്‍മ്മാണ ജോലികളുടെ ഭാഗമായി  ഈ റോഡ് ആശുപത്രിയിലേക്ക് ബഥല്‍ യാത്രാ മാര്‍ഗ്ഗമൊരുക്കി 5 ദിവസത്തേക്ക് അടച്ചിടും. നല്ലതണ്ണി റോഡ് വഴി രോഗികള്‍ക്ക് ജി എച്ച് ആശുപത്രിയിലേക്ക് പ്രവേശിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!