ഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിൻറെ പരിസരത്ത് ശരീരഭാഗം കണ്ടെത്തി

ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടം പച്ചടിയിലാണ് സംഭവം. മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിൻറെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി.
മേരിക്കുട്ടി, ഇവരുടെ മകന്‍ റെജി എന്നിവരെ ഒരു മാസമായി കാണാനില്ലെന്ന് മേരിക്കുട്ടിയുടെ മകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കാണാതായവരുടെതാണോ മൃതദേഹം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മേരിക്കുട്ടിയുടെ ഇളയ മകൻ സജി ഒളിവിലാണ്. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കും തർക്കവും ഉണ്ടാകുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിൻറെ തുടർച്ചയായി സജി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയതിനുശേഷം ഒളിവിൽ പോയതാവാം എന്നാണ് പോലീസിൻറെ സംശയം.



