KeralaLatest NewsLocal news
ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിച്ചില്ല: ഇടുക്കി ഡിസിസി അംഗം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി അംഗം ഇൻഫൻ്റ് തോമസ് പാർട്ടിയിൽ നിന്നും രാജിവെച്ചു. തീരുമാനത്തിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും ഇൻഫൻ്റ് തോമസ് പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഡിവിഷനിൽ നിന്നുള്ള മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് ഇൻഫൻ്റ്തോമസ്.



