തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിന്റെ മറവിൽ 1,63,00,000/- രൂപ തട്ടിയെടുത്ത കേസ്,: രണ്ട് പേരെ കൂടി ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്തതിന് രജിസ്റ്റർ ചെയ്ത കേസിലേക്ക് മലപ്പുറം ജില്ലയിലെ നിലമ്പൂർ, തൂവൂര്, മരുതെത്ത് ഭാഗത്ത് മേച്ചേരി പകിടിയിൽ വീട്ടിൽ മുഹമ്മദ് സാജിദ് (27), തൂവൂര്, മാതോത്ത് ഭാഗത്ത് വടുവൻപാടം വീട്ടിൽ മുഹമ്മദ് അമൽ (18) എന്നിവരെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തതു. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. കെ.എം സാബു മാത്യു ഐ.പി.എസ്- ന്റെ നിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ബിജു കെ ആർ-ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. സാഗർ എം.പി യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



