
അടിമാലി. ചാറ്റുപാറ മൂകാംബിക നഗറിൽ കടന്നൽ പേടിയിൽ കുടുംബം. ചെറിയേലിയിൽ ദാമോദരന്റെ കൃഷിയിടത്തിലെ രണ്ട് കടന്നൽ കൂടുകളാണ് കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. 4 ദിവസം മുൻപ് കൃഷിയിടത്തിലെ തെങ്ങിലും, ജാതി മരത്തിലുമാണ് ഭീമൻ കടന്നൽ കൂടു കൾ ദാമോദരൻ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇവയെ നീക്കം ചെയ്യാൻ തങ്ങൾക്കാവില്ല എന്ന മറുപടിയാണ് ലഭിച്ചതത്രേ. വെള്ളത്തൂവലിൽ ഒരാളുണ്ട ന്നും അയാൾക്ക് കൂലി നൽകിയാൽ പ്രശ്നത്തിന് പരിഹാരം കാണുമെന്ന ഉപദേശവും ലഭിച്ചു.
എന്തായാലും അങ്ങനെ ഒരാളെ കണ്ടെത്താനായില്ലെന്നും കടന്നൽ പേടിയിൽ ദിനരാത്രങ്ങൾ തള്ളി നീക്കുകയാണെന്നും കു ടുംബാംഗങ്ങൾ പറഞ്ഞു. വനം വകുപ്പിനു കീഴിലുള്ള ആർആർടി സംഘം അടിയന്തരമായി ഇടപെട്ട് കുടുംബത്തിന്റെ കടന്നൽ കൂടുകൾ ഒഴിവാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് അടിമാലി ഇരുന്നൂറേക്കർ മില്ലും പടിയിൽ പുരയിടത്തിലെ തെങ്ങിൽ നാളികേരം ഇടുന്നതി നു കയറിയ തേന്മാംകുഴിയിൽ ബാബു വർഗീസ് കടന്നൽ കു ത്തേറ്റ് മരിച്ചത്. വനം വകുപ്പ് അധികൃതർ ഇക്കാര്യത്തിൽ അടി യന്തര ഇടപെടൽ നടത്തണമെ ന്നാണ് ആവശ്യം.



