KeralaLatest NewsLocal news

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം കെ.എസ്.ആർ.ടി.സി മിന്നൽ ബസ്സിടിച്ച് പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു

അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ അടിമാലി അമ്പലപ്പടിക്ക് സമീപം കെ.എസ്.ആർ.ടി.സി മിന്നൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു. മണ്ണാർക്കാട് സ്വദേശി ഇസ്മായിലാണ് മരിച്ചത്.

റോഡിന് കുറുകെ നടന്ന് പോകുന്നതിനിടെയാണ് ഇസ്മായിലിനെ കെ.എസ്.ആർ.ടി.സി മിന്നൽ ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്മായിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുമ്പ് ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇസ്മായിൽ പിന്നീട് ഹോട്ടൽ ജോലി ഉപേക്ഷിച്ച് നിർമ്മാണ മേഖലയിൽ മേസനായി ജോലി ചെയ്തുവരികയായിരുന്നു.

അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!