KeralaLatest NewsLocal news

ദേശീയപാതയുടെ നിർമ്മാണത്തിനിടെ പള്ളിവാസൽ രണ്ടാം മൈലിന് സമീപം റോഡിൽ വിള്ളൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി…

മൂന്നാർ : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ രണ്ടാമെെൽ കരടിപ്പാറക്ക് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു. ഇതോടെ ഇതുവഴി ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തി . വലിയ വാഹനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മേഖലയിൽ കർശനമായി നിയന്ത്രണം ഉണ്ടാകും . രാത്രികാലങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ചെറുവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിമാലി ഭാഗത്തുനിന്നും മൂന്നാർ മേഖലയിലേക്ക് പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ ആനച്ചാൽ വഴി മൂന്നാറിലേക്ക് പോകണം .

മൂന്നാറിൽ നിന്നും വരുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്നും തിരിഞ്ഞ് ആനച്ചാൽ വഴി അടിമാലി ഭാഗത്തേക്ക് പോകണം. വരുന്ന വാഹനങ്ങളെ കാര്യക്ഷമമായി നിയന്ത്രിച്ച് വഴി തിരിച്ചു വിടുന്നതിനായി ഇരുട്ടുകാനത്തും രണ്ടാംമൈലിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും തൊഴിലാളികളെ നിർത്തി വാഹനങ്ങൾ തിരിച്ചു വിടുന്നുണ്ട്.

ഈ ഭാഗത്ത് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . വിള്ളൽ രൂപപ്പെട്ട ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതു വരെ ഇതുവഴി വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകും. ഇനിയും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഗതാഗത പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ദേശീയപാത അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!