KeralaLatest NewsLocal newsSports
രാജ്യാന്തര പഞ്ചഗുസ്തി വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇടുക്കിയുടെ ഫേബാമോൾ

ഇടുക്കി: രാജ്യാന്തര പഞ്ചഗുസ്തി വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇടുക്കിയുടെ ഫേബാമോൾ റെഞ്ചി. നേപ്പാൾ കാത്മണ്ഡുവിൽ നടന്ന ലോക പ്രഥമ ഇന്റർനാഷണൽ വിന്റർ യൂത്ത് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം സീനിയർ ഗേൾസ് വിഭാഗത്തിലാണ് ഫേബാമോൾ വെള്ളി മെഡൽ സ്വന്തമാക്കിയത്. പഞ്ചാബിലെ ലുഥിയാനയിൽ നടന്ന 47-ാമത് നാഷണൽ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. മാതാപിതാക്കളുടെയും സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. പി.എൽ. ജിലേഷ്, കോച്ച് ഗൗതം മനോജ് എന്നിവരുടെയും ശക്തമായ പിന്തുണയോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുംബെയ് സിന്നർ സേക്രഡ് ഹാർട്ട് പബ്ലിക് സ്കൂളിൽ കായിക അദ്ധ്യാപികയാണ് ഫേബ റെഞ്ചി. ഇടുക്കി മണിയാറൻകുടി പാസ്റ്റർ റെഞ്ചി ജോസഫിന്റെയും സന്ധ്യയുടെയും മകളാണ്.



