അടിമാലി: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മൂന്നാര്‍ യൂണിറ്റും മൈക്രോ ഹെല്‍ത്ത് ലാബോറട്ടറിയും ചേര്‍ന്ന് മൂന്നാറില്‍ ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വിനോദ സഞ്ചാര മേഖലയായ മൂന്നാറില്‍ ഭക്ഷ്യോത്പാദന വിതരണ മേഖലയുടെ നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചത്. മൂന്നാറില്‍ ഭക്ഷ്യോത്പാദന വിതരണ മേഖലയില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവയുടെയെല്ലാം പ്രവര്‍ത്തനം നിയമാനുസൃതമാക്കുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. മൂന്നാര്‍ മാര്‍ച്ചന്റ്സ് അസോസിയേഷന് ഹാളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ചന്ദ്രശേഖരന് നിര്‍വ്വഹിച്ചു. കെ എച്ച് ആര് എ ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ എം ജോര്‍ളി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ എം ജെ ഘോഷ് അധ്യക്ഷത വഹിച്ചു. ഗുരുവത്തായി ശരവണന്, എസ് കെ ഗണേശന്, എസ് ശിവനന്തന്, ഷിലുമോന്‍, ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഫുഡ് ആന്‍ഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ പരിപാടിയില്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു



