KeralaLatest NewsLocal news

വനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

ഇടുക്കി: നെടുംകണ്ടം വലിയ തോവാളയിൽ ആണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നീർചാൽ ഒരുക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികളെയാണ് കാട്ടു പന്നി ആക്രമിച്ചത്. സമീപത്തെ കൃഷിയിടത്തിന്റെ വേലിയിലാണ് പുലർച്ചെ മുതൽ കാട്ടുപന്നി കുടുങ്ങി കിടന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുളിയൻമല വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും പന്നിയെ രക്ഷപെടുത്താൻ ശ്രമിയ്ക്കുകയുമായിരുന്നു. ഇതിനിടെ കുതിച്ചു പാഞ്ഞ കാട്ടുപന്നി സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീ തൊഴിലാളികളെ ആക്രമിച്ചു . വലിയതോവാള ഈഴപ്പറമ്പിൽ മിനി, കടനാംകുഴി ജെസി, വഴീപറമ്പിൽ ബിൻസി എന്നിവർക്കാണ് പരുക്കേറ്റത്. പാഞ്ഞ് എത്തിയ കാട്ടുപന്നി മിനിയെ ഇടിച്ചിടുകയും കുത്തിയും കടിച്ചും ആക്രമിയ്ക്കുകയുമായിരുന്നു. ഇവരെ രക്ഷപെടുത്താൻ ശ്രമിയ്ക്കുന്നതിനിടെയായിരുന്നു മറ്റ് രണ്ട് പേരെയും കാട്ടുപന്നി ആക്രമിച്ചത്. മിനിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

പുലർച്ചെ മുതൽ മണികൂറുകളോളം കുടുങ്ങി കിടന്ന പന്നിയെ വനം വകുപ്പ് രക്ഷപെടുത്തിവിട്ടതാണെന്നാണ് നാട്ടുകാരുടെ ആരോപണം. പന്നിയെ പിടികൂടുന്നതിനുള്ള യാതൊരു വിധ സജീകരണങ്ങളും ഇല്ലാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. ലൈസൻസ് ഉള്ള തോക്ക്ധാരികളെ വിവരം അറിയിച്ചിരുന്നെന്നും തങ്ങളെ കണ്ട ഉടൻ കുരുങ്ങി കിടന്ന തടസ്സം പൊട്ടിച്ച് കാട്ടുപന്നി രക്ഷപെടുകയുമായിരുന്നുമെന്നാണ് വനം വകുപ്പിന്റെ വിശധീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!