KeralaLatest NewsLocal newsTravel

സർക്കാരിന്റെ പ്രീമിയം പ്രോജക്ട് – ഇടുക്കിയിൽ വിനോദ സഞ്ചാരവകുപ്പിന്റെ ഇക്കോ ലോഡ്ജ്

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പറുദീസയാണ് ഇടുക്കി. പ്രകൃതിയാൽ മനോഹരിയായി മിടുക്ക്‌ കാട്ടി നിൽക്കുന്ന ഇടുക്കിയിലേയ്ക്ക്‌ സഞ്ചാരികളെ ആകർഷിക്കാനും മികച്ചതും മിതമായ നിരക്കിലും താമസ സൗകര്യം ലഭ്യമാക്കാനുമായി
കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ കേന്ദ്ര സഹകരണത്തോടെ
ഒരുക്കിയ പദ്ധതിയാണ് ഇക്കോ ലോഡ്ജ്.

കേരള സർക്കാരിന്റെ ആദ്യ സംരംഭമായ ഇക്കോ ലോഡ്ജ് ജില്ലയിൽ ഇടുക്കിയിലും പീരുമേട്ടിലുമാണ് നിലവിൽ ഉള്ളത്. കേരളീയ വാസ്തുശിൽപ്പ സൗന്ദര്യത്തോടെ നിലമ്പൂർ തേക്കിൽ നിർമ്മിച്ചിരിക്കുന്ന 12 ഇക്കോ ലോഡ്ജുകളാണ് ജില്ലയിലെ മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളിൽ പണി കഴിപ്പിച്ചിരിക്കുന്നത്.

എല്ലാ റൂമുകളിളും എ. സി, റൂം ഹീറ്റർ, വാട്ടർ ഹീറ്റർ, വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ടിവിയുമുൾപ്പടെ മനോഹരമായ മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എല്ലാ റൂമിനും കോർട്ടിയാഡ്, കിച്ചൺ
പൊതുവായ റെസ്റ്റോറന്റ്, പാർക്കിങ്‌ സൗകര്യങ്ങൾ, കുട്ടികളുടെ പ്ലേ ഏരിയ എന്നിവയുമുണ്ട്.റെസ്റ്റോറന്റ് ഉണ്ടെങ്കിലും റൂം സർവീസും ലഭ്യമാണ്.

ഇടുക്കി ആർച്ച് ഡാമിനോട് അടുത്തായി കുറവൻ – കുറത്തിമല നിരകളുടെ മനോഹാരിതയിലാണ് ഇടുക്കി ഇക്കോ ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. കേരള ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് യാത്രി നിവാസ് ഇക്കോ ലോഡ്ജ് ലിങ്കിലൂടെ ഓൺലൈനായി ഇക്കോ ലോഡ്ജ് ബുക്ക്‌ ചെയ്യാനാകും. ഓഫ് ലൈൻ സർവീസും ലഭ്യമാണ്.

3500+ ജി എസ്. ടി കൂടെയാണ് കോട്ടേജുകളിലെ നിലവിലെ നിരക്ക്‌. 50,506,000 തുകയിലാണ് ഇടുക്കി, പീരുമേട് ഇക്കോ ലോഡ്ജുകൾ പൂർത്തീകരിച്ചത്. എകദേശം 9080ലധികം സഞ്ചാരികൾ ഇതിനോടകം പീരുമേട് ഇക്കോ ലോഡ്ജ് സന്ദർശിച്ചു. ഇടുക്കി ഇക്കൊ ലോഡ്ജിൽ ഇതുവരെ എത്തിയ സഞ്ചാരികൾ 1548 പേരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!