KeralaLatest NewsLocal news

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സി പി എം പ്രതികൂട്ടില്‍ നില്‍ക്കെയാണ് തന്ത്രിയിലേക്ക് അന്വേഷണം പോയതെന്ന് പ്രതിപക്ഷ നേതാവ്

അടിമാലി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സി പി എം പ്രതികൂട്ടില്‍ നില്‍ക്കെയാണ് ശബരിമല തന്ത്രിയിലേക്ക് അന്വേഷണം പോയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അന്ന് തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഐ റ്റി വ്യക്തമാക്കണം. തന്ത്രിക്ക് പ്രത്യേക പരിരക്ഷയില്ലായെന്ന് മന്ത്രിമാര്‍ പറയുമ്പോഴും ഒരു പൗരനുള്ള പ്രത്യേക പരിരക്ഷ തന്ത്രിക്കുണ്ടാകണമല്ലോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!