KeralaLatest NewsLocal news

അടിമാലി ടൗണില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്നു

അടിമാലി: അടിമാലി ടൗണില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്നു.ടൗണില്‍ ബസ് സ്റ്റാന്‍ഡ് പരിസരം, സെന്‍ട്രല്‍ ജംഗ്ഷന്‍ തുടങ്ങിയ ഭാഗങ്ങളിലൊക്കെയാണ് ഭിക്ഷാടകരുടെ സാന്നിധ്യം കൂടുതലായി ഉള്ളത്. ആശുപതി പരിസരത്തും ഭിക്ഷയാചിക്കുന്നവരുണ്ട്. അതിരാവിലെ ടൗണിലെത്തുന്ന ഇവര്‍ രാത്രിയാകുന്നതോടെ ടൗണില്‍ നിന്നും അപ്രത്യക്ഷരാകും. വൃദ്ധരും അംഗവൈകല്യമുള്ളവരുമാണ്  ടൗണിലെത്തിയിട്ടുള്ള ഭിക്ഷാടകരില്‍ കൂടുതല്‍. ഒന്നിലധികം ആളുകള്‍ പല സമയങ്ങളിലായി വ്യാപാരസ്ഥാപനങ്ങളില്‍ പണം ചോദിച്ച് എത്തുന്നതും പണം ലഭിക്കാതെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പോകാന്‍ തയ്യാറാകാതെ വരുന്നതും വ്യാപാരസ്ഥാപന നടത്തിപ്പുകാര്‍ക്ക് പ്രതിസന്ധിയാകുന്നുണ്ട്.

സ്‌കൂള്‍, കോളേജ് സമയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് വരെ പണം ചോദിച്ച് എത്തുന്ന ഭിക്ഷാടകര്‍ പണം ലഭിക്കാതെ വരുമ്പോള്‍ ശാപവാക്കുകള്‍ പറയുന്ന കാഴ്ച്ചയും പതിവാണ്. ഭിക്ഷാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധപതിയണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘമായി എത്തുന്ന ഭിക്ഷാടകര്‍ പിന്നീട് ഒറ്റതിരിഞ്ഞ് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ഭിക്ഷയാചിക്കും. ഭിക്ഷാടകരെ കൂട്ടമായി ടൗണിലെത്തിച്ച് പണം സ്വരൂപിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുവോയെന്ന സംശയം വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!