KeralaLatest NewsLocal news

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം അടിമാലിയില്‍ നാളെ തുടങ്ങും

അടിമാലി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ഈ മാസം 28, മാര്‍ച്ച് 1 തിയതികളില്‍ അടിമാലിയില്‍ നടക്കും.
ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം സാമൂഹ്യമാറ്റത്തിന് എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനം മുമ്പോട്ട് പോകുന്നത്. സമ്പൂര്‍ണസാക്ഷരത, ജനകീയാസൂത്രണം, പുത്തന്‍ വികസന കാഴ്ചപ്പാടുകള്‍, കലാ ജാഥകള്‍ തുടങ്ങി വ്യത്യസ്തമായ ഇടപെടലുകള്‍ പരിഷത്ത് ഏറ്റെടുത്തിട്ടുമുണ്ട്.

സംഘടനയുടെ സംസ്ഥാന സമ്മേളനം ഇത്തവണ അടിമാലിയില്‍ നടക്കും. ഈ മാസം 28, മാര്‍ച്ച് 1 തിയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സംഘാടകര്‍ അറിയിച്ചു.നാളെ രാവിലെ 10ന് സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടനം നടക്കും. ഉദ്ഘാടന സമ്മേളന ശേഷം പ്രതിനിധി സമ്മേളനം നടക്കും. ജനകീയ പങ്കാളിത്തതോടെ സമ്മേളനം വിജയിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് സംഘാടകര്‍ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!