അടിമാലി: ഹിന്ദു ഏകതാ സമ്മേളനം അടിമാലിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെമ്പാടും ഹിന്ദു ഏകതാ സമ്മേളന സമ്മേളനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് അടിമാലി മാങ്കുളം പഞ്ചായത്തുകൾ ചേർന്ന് മാർച്ച് 29ന് രാവിലെ 11 മണിക്ക് ഹിന്ദു ഏകതാ സമ്മേളനം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. ഹൈന്ദവ സമൂഹം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഹിന്ദു സമുദായം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനും പാരമ്പര്യം, സാംസ്കാരിക മൂല്യങ്ങൾ, ധാർമിക തത്വങ്ങൾ എന്നിവയിൽ വേരൂന്നിയ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരളത്തിലെ എല്ലായിടങ്ങളിലും സമ്മേളനം നടത്തിവരുന്നത്.
അടിമാലി പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി ഹരികുമാർ ഉദ്ഘാടനം ചെയ്യും. സ്വാമി അയ്യപ്പദാസ് തൊടുപുഴ അനുഗ്രഹപ്രഭാഷണം നടത്തും. കർഷകോത്തമ അവാർഡ് ജേതാവും ഹിന്ദു ഏകതാ സമ്മേളനം അടിമാലി ചെയർമാൻ സി.എം ഗോപി ചെറുകുന്നേൽ അധ്യക്ഷത വഹിക്കും.
കൂടാതെ വിവിധ മേഖലകളിൽ പ്രാവണ്യം നേടിയവരെ ചടങ്ങിൽ ആദരിക്കുമെന്നും വാർത്ത സമ്മേളനത്തിൽ ചെയർമാൻ സി.എം ഗോപി ചെറുകുന്നേൽ ജനറൽ കൺവീനർ കെ സുരേന്ദ്രൻ രക്ഷാധികാരികളായ സുദർശനൻ, എ.കെ സുനിൽകുമാർ, കൈരളി രാജൻ, പ്രവീണ പ്രകാശ്, സന്ധ്യാ ബാബു എന്നിവർ അറിയിച്ചു



