KeralaLatest NewsLocal news

ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ സി പി എം മൂന്നാര്‍ ഏരിയാ കമ്മിറ്റി

മൂന്നാര്‍: ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ വിമര്‍ശനവുമായി സി പി എം മൂന്നാര്‍ ഏരിയാ കമ്മിറ്റി രംഗത്ത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിക്കെതിരെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ എസ് രാജേന്ദ്രന്‍ കള്ള പ്രചരണം നടത്തുകയാണെന്ന് മൂന്നാര്‍ ഏരിയാ കമ്മിറ്റി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലം പാര്‍ട്ടിക്കൊപ്പം നിന്ന് എല്ലാ ആനുകൂല്യങ്ങളും മേടിച്ചയാളാണ് ഇത്തരത്തില്‍ കള്ളപ്രചാരണം നടത്തുന്നത്.

തന്നെ ഉപദ്രവിച്ചുവെന്ന് നിരന്തരം പറഞ്ഞ് ജനങ്ങളുടെ മുമ്പില്‍ സഹതാപമുണ്ടാക്കി പാര്‍ട്ടിക്കുള്ളിലെ ആളുകളെ കൂടെ കൂട്ടാമെന്ന തെറ്റിദ്ധാരണയാണ് എസ് രാജേന്ദ്രനെന്നും സി പി എം നേതൃത്വം പരിഹസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!