KeralaLatest NewsLocal news

ഹിന്ദു ഏകതാ സമ്മേളനം ഈ മാസം 29ന് അടിമാലിയില്‍ നടക്കും

അടിമാലി: ഹിന്ദു ഏകതാ സമ്മേളനം ഈ മാസം 29ന് അടിമാലിയില്‍ നടക്കുമെന്ന് സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൈന്ദവ സമൂഹം നേരിടുന്ന സാമുഹിക പ്രശ്‌നങ്ങള്‍, സമുദായം നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുക, സാംസ്‌കാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി ധാര്‍മ്മികത കെട്ടിപ്പടുക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിന്ദു ഏകതാ സമ്മേളനങ്ങള്‍ നടത്തപ്പെടുന്നത്.

അടിമാലി, മാങ്കുളം പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തിയുള്ള ഹിന്ദു ഏകതാ സമ്മേളനം ഈ മാസം 29 ന് രാവിലെ 11 മണിക്ക് അടിമാലി പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഡോ.സി.എം ഗോപി ചെറുകുന്നേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. സമ്മേളനം ബാലഗോകുലം സംസ്ഥാന സെക്രട്ടറി  ഹരികുമാര്‍ വി ഉദ്ഘാടനം ചെയ്യും.

സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പ്രവീണ്യം നേടിയവരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. സി എം ഗോപി ചെറുകുന്നേല്‍, കൈരളി രാജന്‍, കെ.ഐ.സുരേന്ദ്രന്‍, പ്രവീണ പ്രകാശന്‍, സന്ധ്യ ബാബു എന്നിവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!