KeralaLatest NewsLocal news

അടിമാലി താലൂക്കാശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാരില്ലാതെ വന്നത് പ്രതിഷേധത്തിന് ഇടവരുത്തി

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ ഇന്ന് രാവിലെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാരില്ലാതെ വന്നത് പ്രതിഷേധത്തിന് ഇടവരുത്തി.ഇന്നലെ വൈകിട്ട് മരണപ്പെട്ട കുത്തുപ്പാറ സ്വദേശിയുടെ മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇല്ലാതെ വന്നതോടെ ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടം പ്രതിസന്ധിയിലായി. Pഇതോടെയാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത പ്രസിഡന്റും അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മാക്‌സിന്‍ ആന്റണിയുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പോസ്റ്റുമോര്‍ട്ടം വൈകുന്ന സാഹചര്യം ഉണ്ടായതോടെ ബന്ധുക്കളും പ്രതിസന്ധിയിലായി. ഇതിനിടെ വാഹനാപകടത്തില്‍ മരിച്ച മറ്റൊരാളുടെ മൃതദേഹവും താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ താലൂക്കാശുപത്രിയുടെ വാഹനത്തില്‍ ഇന്നലെ വൈകിട്ടെത്തിച്ച കുത്തുപാറ സ്വദേശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ഇടുക്കിയിലേക്ക് കൊണ്ടുപോയി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഇടപെടലാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് ആരോപിച്ചു.താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട ഡ്യൂട്ടി ചെയ്യേണ്ടിയിരുന്ന ജീവനക്കാര്‍ മറ്റൊരു പോസ്റ്റുമോര്‍ട്ട നടപടിക്കായി മറയൂരിലേക്ക് പോയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് പ്രതിഷേധവുമായി എത്തിയവരുടെ വാദം.ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഒന്നായ അടിമാലി താലൂക്കാശുപത്രിയില്‍ നിന്നും ഈ വിധം ജീവനക്കാരേയും ഉപകരണങ്ങളും അടക്കം ബഥല്‍ സംവിധാനമേതും ഒരുക്കാതെ മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!