KeralaLatest NewsLocal news

ബൈസൺവാലി ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം :കാർഷിക സർവകലാശാലാ വിദഗ്ധ സംഘം സന്ദർശനം നടത്തി.

അടിമാലി : ബൈസൺവാലി ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തി കർഷകർക്ക് നിർദേശങ്ങൾ നൽകാനായി കാർഷിക സർവകലാശാലാ വിദഗ്ധ സംഘം ബൈസൺവാലിയിൽ സന്ദർശനം നടത്തി. ആത്മ പദ്ധതിയുടെ ഭാഗമായാണ് ശാസ്ത്രജ്ഞരും കൃഷി വിജ്ഞാന വ്യാപന പ്രവർത്തകരും ചേർന്ന് ഫീൽഡ് പരിശോധനക്കായി സംഘമെത്തിയത്. കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. നാരായണ ആർ. നേതൃത്വം നൽകിയ സംഘം, ഒച്ചുകളുടെ ശല്യം രൂക്ഷമായ തോട്ടങ്ങളിൽ നേരിട്ടെത്തി പരിശോധനകൾ നടത്തി.

ഒച്ചുകളെ ശാസ്ത്രീയമായി ഭക്ഷ്യക്കെണികൾ ഉപയോഗിച്ചു ആകർഷിച്ച് നശിപ്പിക്കാനുള്ള രീതികൾ സംഘം നേരിട്ട് ചെയ്തു കാണിച്ചുകൊടുത്തു. ആദ്യകാലങ്ങളിൽ മുട്ടുകാട് പ്രദേശങ്ങളിൽ മാത്രമായിരുന്നു ഈ ഉച്ചകളുടെ സാന്നിധ്യം. പിന്നീട് പഞ്ചായത്തിന്റെ ആറ് വാർഡുകൾ കൂടി കൊച്ചു പിള്ളേസാന്നിദ്ധ്യം കണ്ടു. ഇതിനെ തുടർന്നാണ് പരിശോധനക്കായി സംഘം എത്തിയത്.

ഏലത്തോട്ടങ്ങളിലെ ഒച്ച് ശല്യം നിയന്ത്രിക്കുന്നതിന് വ്യക്തിഗതമായ ഇടപെടലുകൾ മാത്രം പോരെന്നും, കർഷകർ കൂട്ടായി സംയോജിത നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഡോ. നാരായണ നിർദ്ദേശിച്ചു. ഒച്ചുകൾക്ക് വളരാൻ അനുകൂലമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ തോട്ടത്തിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്തു തോട്ടശുചിത്വം പാലിക്കണം. പഞ്ചായത്ത് പ്രസിഡന്റ് ശാലുമോൾ സാബു, കൃഷി ഓഫീസർ സ്മിത എസ്. കുമാർ, വാർഡ് മെമ്പർ റോയിച്ചൻ കുന്നേൽ എന്നിവർക്കൊപ്പമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. കൃഷി അസിസ്റ്റന്റ് ഷിബു ഇ.കെ., ബ്ലോക്ക് തല ആത്മ സ്റ്റാഫ് അംഗങ്ങൾ, കർഷക പ്രതിനിധികൾ തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!