Education and careerKeralaLatest News
കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ മെറിറ്റ്ഡേ റോയ് കെ പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌ക്കൂൾ മെറിറ്റ് ഡേ റോയ് കെ പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ 28 വിദ്യാർഥികളെ പുരസ്‌കാരങ്ങൾ നൽകി എംഎൽഎ അനുമോദിച്ചു. എം.ജി യൂണിവേഴ്സിറ്റി ബി.എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ സ്‌കൂളിലെ പൂർവ വിദ്യാർഥി
ആഷ്‌ലിൻ എം ഡാൻ്റിയെയും ചടങ്ങിൽ അനുമോദിച്ചു.
കഞ്ഞിക്കുഴി എസ്എൻഎച്ച്എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്‌കൂൾ മാനേജർ ബിജു മാധവൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് കലേഷ് രാജു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബൈജു എം.ബി, ഹയർസെക്കന്ററി പ്രിൻസിപ്പാൾ രാജി ജോസഫ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് രേഖ ശ്രീപ്രഭ എന്നിവർ സംസാരിച്ചു.



