CrimeKeralaLatest NewsLocal news

കോള്‍ വിളിക്കാനെന്ന വ്യാജേന വാങ്ങിയ ഫോണുമായി കടന്ന് കളഞ്ഞെന്ന് പരാതി

മൂന്നാര്‍: കോള്‍ വിളിക്കാനെന്ന വ്യാജേന ഫോണ്‍ വാങ്ങിയ ശേഷം ആ ഫോണുമായി കടന്ന് കളഞ്ഞെന്ന പരാതിയുമായി മൂന്നാറിലെ പൂവ് വ്യാപാരി രംഗത്ത്. മൂന്നാര്‍ ടൗണില്‍ ചര്‍ച്ചില്‍ പാലത്തിന് സമീപം പൂവ് വില്‍പ്പന നടത്തുന്ന മധുര സ്വദേശി മഹാമണിയുടെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാത്രി 8 മണിയോടെ സംഭവം നടന്നുവെന്നാണ് മഹാമണിയുടെ പരാതി.

ടൗണില്‍ ചര്‍ച്ചില്‍ പാലത്തിന് സമീപമാണ് മഹാമണി കച്ചവടം നടത്തുന്നത്. സ്ഥിരമായെന്നോണം തന്റെ കൈയ്യില്‍ നിന്നും പൂവ് വാങ്ങാനെത്തുന്നയാളാണ് കോള്‍ വിളിക്കാനെന്ന വ്യാജേന ഫോണ്‍ വാങ്ങിയ ശേഷം ഫോണുമായി കടന്ന് കളഞ്ഞതെന്ന് മഹാമണി പറയുന്നു. ഇയാളുടെ പേരറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും മഹാമണി പറഞ്ഞു.

സംഭവത്തില്‍ മഹാമണി മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. മുപ്പതിനായിരത്തോളം രൂപ വരുന്ന സാംസങ്ങ് കമ്പനിയുടെ ഫോണാണ് കവര്‍ച്ച ചെയ്തത്. കോള്‍ ചെയ്യാനെന്ന വ്യാജേന ഫോണ്‍ വാങ്ങിയ ശേഷം മഹാമണിയുടെ കണ്ണ് വെട്ടിച്ച് അപരിചിതന്‍ ഫോണുമായി കടന്നു കളയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!