KeralaLatest NewsLocal news

പെരുമഴയത്ത് റോഡ് പണി; സിമെൻ്റ് ഒലിച്ചുപോയി; തൊടുപുഴയിൽ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച നാട്ടുകാരെ ഭീക്ഷണിപ്പെടുത്തി

പെരുമഴയത്ത് റോഡ് പണി,സിമെൻ്റ് ഒലിച്ചുപോയി. തൊടുപുഴ മൂവാറ്റുപുഴ റോഡിലാണ് പണി നടക്കുന്നത്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിങ് ജോലിയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസവും പെരുമഴയിൽ കോൺക്രീറ്റ് ചെയ്തെന്നും ആക്ഷേപം ഉണ്ട്. ഒലിച്ചുപോയ കോൺക്രീറ്റ് പണി പൂർത്തിയാക്കാതെ. മറ്റിടങ്ങളിലാണ് ജോലി നടക്കുന്നത്.മടക്കത്താനം മേഖലയിലാണ് കോൺക്രീറ്റിങ് നടക്കുന്നത്. കോൺക്രീറ്റ് മഴയിൽ ഒലിച്ചു പോയെന്നും നാട്ടുകാർ പറഞ്ഞു. ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച നാട്ടുകാരെ ഭീക്ഷണിപ്പെടുത്തി എന്നും ആരോപണം. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയതോടെ പണിക്കാർ സ്ഥലംവിട്ടു.അതേസമയം പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം.

പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ് ഉരുൾപൊട്ടലും പെരുമഴയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പത്തനംതിട്ട റാന്നിയിൽ അതീവ ഗുരുതരാവസ്ഥയാണ്.

പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും ഒറ്റരാത്രി കൊണ്ട് പെയ്ത അതിതീവ്ര മഴയിൽ കനത്ത വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ മരണപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!